Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Next Week

Middle East and Gulf

കു​വൈ​റ്റി​ൽ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ ചൂ​ട് വ​ർ​ധി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

കു​വൈ​റ്റ് സി​റ്റി: അ​ൽ - തു​വൈ​ബി സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​റ്റി​ൽ ക​ടു​ത്ത ചൂ​ടി​ന്‍റെ സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്ന് അ​ൽ-​ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ർ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടു​ള്ള കാ​ല​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യ "ജെ​മി​നി' അ​ഥ​വാ മി​ഥു​നം സീ​സ​ൺ ജൂ​ലൈ മൂ​ന്ന് മു​ത​ൽ 15 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഈ ​സീ​സ​ണി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു.

ക​ടു​ത്ത വ​ര​ൾ​ച്ച​യും ഇ​തി​നൊ​പ്പം വീ​ശി​യ​ടി​ക്കു​ന്ന ചു​ട്ടു​പൊ​ള്ളു​ന്ന കാ​റ്റും സൂ​ര്യ​ന്‍റെ ചൂ​ടും രൂ​ക്ഷ​ത​യും വ​ർ​ധി​പ്പി​ക്കും. പ​ര​മ്പ​രാ​ഗ​ത ച​ന്ദ്ര-​സൂ​ര്യ ക​ല​ണ്ട​ർ പ്ര​കാ​രം ഈ ​സീ​സ​ൺ ചി​ല​യി​ട​ങ്ങ​ളി​ൽ "അ​ൽ-​ഹ​ഖ്അ​ഹ്' എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഉ​ത്ത​രാ​യ​നാ​ന്തം കാ​ര​ണം സൂ​ര്യ​ര​ശ്മി​ക​ൾ ഭൂ​മി​ക്ക് തൊ​ട്ടു​മു​ക​ളി​ലാ​യി നേ​രെ ലം​ബ​മാ​യാ​ണ് പ​തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ സൂ​ര്യ​ന്‍റെ ച​ല​ന​ത്തി​ലും ച​രി​വി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും നി​ഴ​ലു​ക​ൾ ക്ര​മേ​ണ തി​രി​ച്ചു​വ​രു​മെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​കാ​ല​യ​ള​വി​ലാ​ണ് സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ തീ​വ്ര​ത അ​തി​ന്‍റെ പ​ര​മാ​വ​ധി​യി​ൽ എ​ത്തു​ന്ന​ത്. ഈ ​സീ​സ​ണി​ൽ സൂ​ര്യ​ൻ അ​തി​ന്‍റെ ഏ​റ്റ​വും വ​ട​ക്കേ അ​റ്റ​ത്ത് നി​ന്ന് മാ​റി പ​തു​ക്കെ ഭൂ​മ​ധ്യ​രേ​ഖ​യ്ക്ക് തെ​ക്ക് ദി​ശ​യി​ലേ​ക്ക് നീ​ങ്ങാ​ൻ തു​ട​ങ്ങും.

ജ്യോ​തി​ശാ​സ്ത്ര​ത്തി​ൽ ഈ ​പ്ര​തി​ഭാ​സം "ദി ​ഡി​പ്പാ​ർ​ച്ച​ർ' എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ രാ​ത്രി​യു​ടെ ദൈ​ർ​ഘ്യം പ​തു​ക്കെ കൂ​ടു​ക​യും പ​ക​ലി​ന്റെ ദൈ​ർ​ഘ്യം കു​റ​യു​ക​യും ചെ​യ്യും.

വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​മാ​ണി​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

Latest News

Corehub Up